പുല്ലൂർ: ഇടവകാതിർത്തിയിലുള്ള തെരഞ്ഞെടുത്ത പ്രളയബാധിത കുടുംബങ്ങൾക്കു തെങ്ങ്, കടപ്ലാവ്, പച്ചക്കറി ഗ്രോബാഗ് എന്നിവ വിതരണം ചെയ്തു. സെന്റ് സേവിയേഴ്സ് ഇടവകയിൽ നടന്ന ചടങ്ങിൽ ദേവമാതാ പ്രൊവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി സിഎംഐ വിതരണോദ്ഘാടനം നടത്തി.
വികാരി ഫാ. തോംസണ്‍ അറയ്ക്കൽ അധ്യക്ഷത വഹിച്ചു. തൃശൂർ കുരിയാക്കോസ് ഏലിയാസ് സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പുല്ലൂർ സഹകരണബാങ്ക് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ഫാ. വിജോ അവിട്ടത്തൂക്കാരൻ, കെസ് കോ-ഓർഡിനേറ്റർ ഡിനിൽ എന്നിവർ പ്രസംഗിച്ചു.
അതിജീവനവർഷം കണ്‍വീനർ സുനിൽ ചെരടായി, ട്രസ്റ്റി സെബാസ്റ്റ്യൻ വാലപ്പൻ, മാത്തച്ചൻ വെള്ളാനിക്കാരൻ, പോളി തെക്കിനിയേടത്ത്, ജോണി താക്കോൽക്കാരൻ, ധന്യ പൗലോസ് എന്നിവർ നേതൃത്വം നൽകി.
പ്രളയബാധിതർക്കു ഗ്രീൻ കിറ്റ് വിതരണം
01:04 AM Oct 06, 2018 | Deepika.com