അഴീക്കോട്: രണ്ട ് ദിവസത്തിനുള്ളിൽ രുപംകൊള്ളുന്ന ചുഴലിക്കാറ്റ് കടലിനെ പ്രഷുബ്ദമാക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് മുനന്പം ഹാർബറിൽ നിന്നും പോയ 450 ബോട്ടുകളിൽ അഞ്ചെണ്ണം കുളച്ചിൽ ഭാഗത്ത് കയറിയത് ഒഴിച്ച് ബാക്കി മുഴുവൻ ബോട്ടുകളും കരയിൽ എത്തി.
കഴിഞ്ഞ രണ്ട ു ദിവസമയി അഴീക്കോട് കോസ്റ്റൽ പോലീസും ഫിഷറീസും കടലോര ജാഗ്രത സമിതിയും മത്സ്യ തൊഴിലാളികൾക്ക് ഫോണ് മുഖേനയും വയർലെസ് വഴിയും മുന്നറിയിപ്പ് നൽകി കൊണ്ട ിരിക്കുകയാണ്. ചെറു വഞ്ചികൾ പോലും കടലിൽ ഇറക്കതെ തീരദേശം മുഴുവൻ നിതാന്ത ജഗ്രതയിലാണ്. സ്ഥിതി ഗതികൾ വിലയിരുത്താൻ എംഎൽഎ ടൈസണ് മാസ്റ്റർ അഴീക്കോടും മറ്റു പ്രദേശങ്ങളിലും സന്ദർശിച്ചു.
ഏത് സാഹചര്യവും നേരിടാൻ സർക്കാരും മുഴുവൻ വകുപ്പുകളും തയാറിലാണെന്നും ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്ന് ടൈസണ് മാസ്റ്റർ പറഞ്ഞു.
കാലാവസ്ഥ മുന്നറിയിപ്പ്: ബോട്ടുകൾ കരയ്ക്കെത്തിച്ചു
01:03 AM Oct 06, 2018 | Deepika.com