ബാ​ല​വേ​ദി സം​ഗ​മം നടത്തി

01:03 AM Oct 06, 2018 | Deepika.com
ശ്രീ​നാ​രാ​യ​ണ​പു​രം: കു​ട്ടി​ക​ളി​ൽ "​ക​ളി​യും വാ​യ​ന​യും’ സ​മ​ന്വ​യി​പ്പി​ച്ച് സ​ർഗാ​ത്മ​കതയു​ടെ പു​തു നി​ർ​മി​തി​ക്കാ​യി സം​ഘ​ടി​പ്പി​ച്ച താ​ലൂ​ക്ക് ത​ല ബാ​ല​വേ​ദി സം​ഗ​മം കെ.​ജെ. ഷീ​ല​ടി​ച്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം നൗ​ഷാ​ദ് കൈ​ത​വ​ള​പ്പി​ൽ മു​ഖാ​തി​ഥി​യാ​യി​രു​ന്നു. കെ. ​ര​ഘു​നാ​ഥ്, എം. ​എ​സ് മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വാ​ദ്യ​മേ​ള​വും നാ​ട​ൻ പാ​ട്ടു​മാ​യി ​കെ.​പി. അ​നി​ൽ​കു​മാ​റും സം​ഘ​വും ചി​ത്ര​ര​ച​ന​യു​ടെ സാ​ദ്ധ്യ​ത​യെ കു​റി​ച്ച് വ​ര​ച്ച് കാ​ണി​ച്ചും പ​റ​ഞ്ഞു കൊ​ടു​ത്തും ​സി.​എ​സ് പ്ര​സാ​ദി​ന്‍റെ ഇ​ട​പെ​ടലും ശ്ര​ദ്ധേ​യ​മാ​യി.
​ബാ​ല​വേ​ദി എ​ന്തി​ന് ​എ​ന്ന​തി​നെക്കു​റി​ച്ച് സി.​എ. ന​സീ​ർ മാ​ഷ് ക്ലാസെടുത്തു. സ​ർ​ഗ വാ​യ​ന​ശാ​ല​യി​ലെ ബാ​ല​വേ​ദി അം​ഗ​ങ്ങ​ളാ​യ ശ്രീ​ല​ക്ഷ്മി, സ്വ​ർ​ണ, കൃ​ഷ്ണ, സി​ത്താ​ര എ​ന്നി​വ​രു​ടെ നാ​ട​ൻ പാ​ട്ടും അ​ച്ചു​ത​ന്‍റെ മോ​ണോ ആ​ക്ടും ,അ​ഴീ​ക്കോ​ട് ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ലെ ഷ​ഹീ​റി​ന്‍റെ മി​മി​ക്രി​യും ക്യാ​ന്പി​നെ മി​ക​വു​റ്റ​താ​ക്കി.
ബാ​ല​വേ​ദി സം​ഗ​മ​ത്തി​ന് സ​ർ​ഗ വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി ശ്രീ​മ​തി സി​ന്ധു​ര​ജേ​ഷ് സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ ഷീ​നാ രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.