അനധികൃത ബണ്ട് പൊളിച്ചുനീക്കി
12:59 AM Oct 06, 2018 | Deepika.com
പുതുക്കാട് : പീച്ചി ഇടതുകര കനാലിന്റെ ഭാഗമായ കേളിത്തോട്ടിൽ അനധികൃതമായി നിർമിച്ച ബണ്ട് പൊളിച്ചുനീക്കി. തോടുമറികടക്കാനായി സ്വകാര്യ വ്യക്തി നിർമിച്ച ബണ്ടാണ് നാട്ടുകാരും പുതുക്കാട് പഞ്ചായത്ത് അധികൃരും ചേർന്ന് പൊളിച്ചുനീക്കിയത്. ഓവുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കനാലിലെ സ്വാഭാവിക നീരൊഴുക്ക് തടയുന്ന രീതിയിലായിരുന്നു ബണ്ട് കെട്ടിയിരുന്നത്. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് കേളിത്തോടിനുസമീപമുള്ള പട്ടികജാതി കോളനിയിലെ വീടുകളിൽ വെള്ളം കയറാൻ കാരണം ബണ്ട് നിർമിച്ചുതുകൊണ്ടെന്ന് കോളനി നിവാസികൾ ആരോപിച്ചു. നേതൃത്വത്തിലാണ് ബണ്ട് പൊളിച്ചു നീക്കിയത്.