വാ​ഹ​ന പ​രി​ശോ​ധ​ന: 15 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു

12:39 AM Oct 05, 2018 | Deepika.com
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 15 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.
അ​ന​ധി​കൃ​ത​മാ​യി ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ൽ സൗ​ണ്ട് സി​സ്റ്റം ഉ​പ​യോ​ഗി​ക്കു​ക, വാ​ഹ​ന​ത്തി​ൽ അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക, ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ൽ ഹോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ക, ഡാ​ൻ​സ് ഫ്ളോ​ർ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് 50 വാ​ഹ​ന​ങ്ങ​ൾ ഹാ​ജ​രാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നു അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.