കാ​പ്പ് മേ​ൽ​ക്കു​ള​ങ്ങ​ര സ്കൂ​ൾ വി​ക​സ​നത്തിന് ഒ​രു​കോ​ടി

12:28 AM Sep 25, 2018 | Deepika.com
വെ​ട്ട​ത്തൂ​ർ: കാ​പ്പ് മേ​ൽ​ക്കു​ള​ങ്ങ​ര ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് ഒ​രു​കോ​ടി ചെ​ല​വി​ൽ. വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്, എ​സ്എ​സ്എ എ​ന്നി​വ​യു​ടെ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​റു ക്ലാ​സ് മു​റി​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു 21.85 ല​ക്ഷം രൂ​പ​യും എ​സ്എ​സ്എ ഫ​ണ്ടി​ൽ നി​ന്നു 38 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. ഇ​തി​ൽ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ചെ​ല​വ​ഴി​ച്ചു​ള്ള ര​ണ്ടു ക്ലാ​സ് മു​റി​ക​ളു​ടെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. എ​സ്എ​സ്എ ഫ​ണ്ട് വി​നി​യോ​ഗി​ച്ചു​ള്ള മ​റ്റു ക്ലാ​സ് മു​റി​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മൂ​ന്നു ക്ലാ​സ് മു​റി​ക​ളി​ൽ ടൈ​ൽ​സ് പാ​കി ന​വീ​ക​രി​ക്കു​ന്ന​തി​നു പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു ര​ണ്ടു​ല​ക്ഷം രൂ​പ​കൂ​ടി അ​നു​വ​ദി​ക്കും.
മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​നു​വ​ദി​ച്ച 40ല​ക്ഷം രൂ​പ ചെ​ല​വി​ൽ ചു​റ്റു​മ​തി​ൽ, ഗ്രൗ​ണ്ട് വി​പു​ലീ​ക​ര​ണം എ​ന്നി​വ​യും ന​ട​പ്പാ​ക്കും.