രക്ഷാകർതൃ സംഗമം നടത്തി
01:15 AM Sep 24, 2018 | Deepika.com
വടക്കാഞ്ചേരി: ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ പരിധിയിൽ വരുന്ന പൊതു വിദ്യാലയങ്ങളിലെ ഒന്നുമുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ രക്ഷാകർതൃ സംഗമം അനിൽ അക്കര എംഎൽഎ ഉദ്ഘാടനം ചെയ്തു.ഇൻ ക്ലുസിവ്പാരന്റ്സ് അസോസിയേഷൻ (ഐപിഎ) സംസ്ഥാന പ്രസിഡന്റ് മടവൂർ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.നഗരസഭ കൗണ്‍സിലർ സിന്ധു സുബ്രഹ്മണ്യൻ, കെ.ചെന്താമരാക്ഷൻ, വി.രാജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി കെ.കെ.വനജ (പ്രസി), പി.രാധിക (സെക്ര), പി.എം.മോളി (ട്രഷർ ). എന്നിവരെ തെരഞ്ഞെടുത്തു.