ചേർപ്പ് : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ചെറുവത്തേരിനിവാസികൾക്കു ഫുട്ബോൾ വേൾഡ്കപ്പ് വലിയ സ്ക്രീനിൽ കാണാനുള്ള അവസരമൊരുങ്ങി. ചെറുവത്തേരി ഹരിശ്രീമന്ദിരത്തിൽ നടന്ന ഒൗദ്യോഗിക ഉദ്ഘാടനം കേരള സന്തോഷ്ട്രോഫി അംഗം എം.എസ്. ജിതിൻ ഉദ്ഘാടനം ചെയ്തു.
അവിണിശേരി ഗ്രാമപഞ്ചായത്ത് യുവജനക്ഷേമബോർഡ് കണ്‍വീനർ രാജു, ചേർപ്പ് ബ്ലോക്ക് പഞ്ചായത്തംഗം എ.ബി. അനീഷ്, സി.എസ്. സുരേഷ് എന്നിവർ പങ്കെടുത്തു. പിഎസ്സി പരീക്ഷ റാങ്ക് ജേതാവ് മണികണ്ഠനെ ചടങ്ങിൽ അനുമോദിച്ചു.
തിരുവില്വാമല രാജന് ആദരസമർപ്പണം
തിരുവില്വമല: മദ്ദളകലാകാരൻ തിരുവില്വാമല രാജന് അറുപതാം ജന്മദിനത്തിൽ ആദരസമർപ്പണം ഇന്നും നാളെയും തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം അന്നദാന മണ്ഡപത്തിൽ നടക്കും. ഇന്നു വൈകീട്ട് നാലിന് വില്വാമലയിലെ വാദ്യവിസ്മയങ്ങൾ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ സെമിനാർ, നളചരിതം കഥകളി എന്നിവ നടക്കും. നാളെ രാവിലെ എട്ടിന് അഷ്ടപദി, ഡബിൾ കേളി. തുടർന്ന് നടക്കുന്ന സമ്മേളനം പ്രഫ. വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. ഏഴിക്കോട് കൃഷ്ണദാസ് നന്പൂതിരി കീർത്തിമുദ്രയും പെരുവനം കുട്ടൻമാരാർ സുവർണഹാരവും സമർപ്പിക്കും. തുടർന്ന് പിറന്നാൾസദ്യ, ഇടക്ക തായന്പക, കുഴൽപറ്റ്, വൈകീട്ട് നാലിന് പരക്കാട് തങ്കപ്പമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം എന്നിവയുണ്ടാകും.
ഫുട്ബോൾ വലിയ സ്ക്രീനിൽ
12:51 AM Jul 09, 2018 | Deepika.com