പി.യു. ചിത്ര ഇനി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്‍റെ സ്വന്തം താരം

01:20 AM Aug 27, 2017 | Deepika.com
ഇരിങ്ങാലക്കുട: ഇന്ത്യൻ അത്‌ലറ്റിക്സിന്‍റെ അഭിമാനതാരം പി.യു. ചിത്ര ഇനി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്‍റെ സ്വന്തം താരം. എംഎ ഹിസ്റ്ററി വിദ്യാർഥിനിയായാണ് ക്രൈസ്റ്റ് കോ ളജിൽ കഴിഞ്ഞ ദിവസം ചേർന്നിരി ക്കുന്നത്. സ്പോ ർട്സിന് ഏറെ പ്രാധാന്യം നൽകുന്ന ക്രൈസ്റ്റ് കോളജിനു ചിത്രയുടെ വരവ് ഏറെ നേട്ടമാകും.

പാലക്കാട് മുണ്ടൂരിൽനിന്ന് സ്കൂൾ മീറ്റുകളിലൂടെ കുതി ച്ചെത്തി ഭുവനേശ്വറിലെ ഏഷ്യൻ അത്‌ ലറ്റിക്സ് ചാന്പ്യൻഷി പ്പിൽ സ്വർണം കരസ്ഥമാക്കിയ ചിത്ര ലണ്ടനിലെ ലോക മീറ്റിൽ നിന്ന് തഴയപ്പെട്ടതു കേരളത്തിലെ കായികരംഗത്ത് ഏറെ വിവാദമായിരുന്നു.
സെപ്റ്റംബറിൽ തായ്‌വാനിൽ നടക്കുന്ന ഏഷ്യൻ ഇന്‍റോർ മീറ്റിനു ശേഷമെ കോളജിൽ തുടർച്ചയായി പഠനത്തിനെ ത്തു കയുള്ളൂ.