ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് 318 ബി ​ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം

10:08 PM Jul 28, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് 318 ബി​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും നാളെ ​അ​ടൂ​ർ ഗ്രീ​ൻ​വാ​ലി ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.
കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യു​ള്ള 120 ക്ല​ബു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ടി​ന്‍റെ ചു​മ​ത​ല​യി​ൽ 10 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്ന് ഗ​വ​ർ​ണ​ർ ജി. ​വേ​ണു​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
രാ​വി​ലെ 11ന് ​കാ​ബി​ന​റ്റ് സ​മ്മേ​ള​നം ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ മു​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് മ​ഹേ​ന്ദ്ര അ​മ​ര​സൂ​ര്യ മു​ഖ്യാ​തി​ഥി​യാ​കും. ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ പ​ദ്ധ​തി​ക​ളും ഇ​തോ​ടൊ​പ്പം ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ​ഡ്സ് സ്കൂ​ൾ, സു​ദ​ർ​ശ​നം, ലോ​ഡ്സ്റ്റാ​ർ, ഹ​രി​തം, അ​മൃ​തം, സു​പ​ഥം, സു​സ്മി​തം സു​ഭ​ദ്രം തു​ട​ങ്ങി​യ സാ​മൂ​ഹ്യ​പ​ദ്ധ​തി​ക​ളാ​ണ് ല​യ​ണ്‍​സ് ക്ല​ബ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.ജി.​വേ​ണു​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ബോ​ർ​ഡ് മെം​ബ​ർ വി.​പി. ന​ന്ദ​കു​മാ​ർ, മു​ൻ അ​ന്ത​ർ​ദേ​ശീ​യ ഡ​യ​റ​ക്ട​ർ ആ​ർ. മു​രു​ക​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.
ജന്മശ​താ​ബ്ദി ആ​ഘോ​ഷി​ക്കു​ന്ന ഡോ.​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.
സം​വി​ധാ​യ​ക​ൻ അ​നി​ൽ തോ​മ​സ്, ഏ​റ്റ​വും മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ സു​ര​ഭി​ല​ക്ഷ്മി എ​ന്നി​വ​രെ അ​നു​മോ​ദി​ക്കും. മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ​മാ​രാ​യ കെ.​എ. തോ​മ​സ്, മാ​ഗി ജോ​സ്,കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി സ​ജി ഏ​ബ്ര​ഹാം സാ​മു​വേ​ൽ, ട്ര​ഷ​റാ​ർ ഡോ.​ദി​ലീ​പ് കു​മാ​ർ, അ​ടൂ​ർ സേ​തു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ടൂ​ർ സേ​തു, ബി​ജി വ​ർ​ഗീ​സ്, വി​ന്നി ഫി​ലി​പ്പ്, പി.​സി. ചാ​ക്കോ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.‌