വലപ്പാട്: മണപ്പുറം ഫൗണ്ടേഷൻ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പരിശീലനം നൽകുന്നതിനായി നൈപുണ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നതായി പത്രസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ ജില്ലയിൽ വലപ്പാട് ആരംഭിക്കുന്ന ആദ്യ കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം മണപ്പുറം ഗ്രൂപ്പ് ചെയർമാനും മണപ്പുറം ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയുമായ വി.പി.നന്ദകുമാർ നാളെ രാവിലെ 10നു നിർവഹിക്കും. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സക്കിൽ കൗണ്സിൽമീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് സക്കിൽ കൗണ്‍സിൽ എന്നീ കൗണ്‍സിലുകളുടെ അംഗീകാരമുള്ള ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് എന്നീ മേഖലകളിലെ കോഴ്സുകളാണ് ആരംഭിക്കുന്നത്.
പത്രസമ്മേളനത്തിൽ മണപ്പുറം ഫൗണ്ടേഷന്റെ എജിഎം സനോജ് ഹെർബെർട്ട്, സെൻട്രൽ ഡയറക്ടർ ടി.എസ്.ഹരിദാസ് മണി, സെന്ററൽ ഹെഡ് വി.പ്രമോദ് എന്നിവർ പങ്കെടുത്തു.
മണപ്പുറം ഫൗണ്ടേഷൻ തൊഴിൽ നൈപുണ്യ കേന്ദ്രം ആരംഭിക്കുന്നു
01:02 AM Jun 23, 2017 | Deepika.com