സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും മ​രു​ന്നു​വി​ത​ര​ണ​വും ന​ട​ത്തി

01:02 AM Jun 23, 2017 | Deepika.com
തൃ​പ്ര​യാ​ർ: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് നാ​ട്ടി​ക നാ​ലാം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും സൗ​ജ​ന്യ മ​രു​ന്നു​വി​ത​ര​ണ​വും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​വി.​ദാ​സ​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും നാ​ലാം വാ​ർ​ഡ് മെ​ന്പ​റു​മാ​യ പി.​എം.​സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ പു​ളി​ക്ക​ൽ, വി.​ആ​ർ.​വി​ജ​യ​ൻ, നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി​നു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.
നാ​ട്ടി​ക പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും വ​ല​പ്പാ​ട് തീ​ര​ദേ​ശ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റി​ന്‍റെ​യും നാ​ട്ടി​ക ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടേ​യും ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. പ​നി പ്ര​തി​രോ​ധ മ​രു​ന്നു​ക​ളും മ​റ്റു രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ളും ക്യാ​ന്പി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.

സ്മ​ര​ണ​ക​ളു​ടെ ജീ​വ​കാ​രു​ണ്യ സ്പ​ർ​ശം
പു​ന്ന​യൂ​ർ​ക്കു​ളം: കു​ന്ന​ത്തൂ​ർ സ്മ​ര​ണ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന്ന​യൂ​ർ​ക്കു​ളം, വ​ട​ക്കേ​ക്കാ​ട്, പു​ന്ന​യൂ​ർ, പെ​രു​ന്പ​ട​പ്പ്, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സ് ന​ട​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഡ​യാ​ലൈ​സ​ർ ഉ​പ​ക​ര​ണം ന​ൽ​കു​ന്ന​താ​ണെ​ന്ന്സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ടു​വാ​ൻ 9400495767, 9447717929. ജൂ​ലൈ എ​ട്ടി​നു വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.