പിടിഎ മീറ്റിംഗിനെത്തിയ രക്ഷിതാക്കൾക്കു നേരെ ആക്രമണം

01:38 AM Jun 01, 2017 | Deepika.com
പ​ഴ​യ​ന്നൂ​ർ: പ​ഴ​യ​ന്നൂ​ർ ബ​ഡ്സ് സ്കൂ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​എ മീ​റ്റിം​ഗി​നെ​ത്തി​യ ര​ക്ഷി​താ​ക്ക​ൾ​ക്കു നേ​രെ മു​ൻ അ​ധ്യാ​പി​ക​യു​ടെ സ​ഹോ​ദ​രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​യ്യേ​റ്റ​ശ്ര​മം. സ്കൂ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​ശ്രീ​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ യോ​ഗം ക​ഴി​ഞ്ഞി​റ​ങ്ങി​യ ഉ​ട​നെ​യാ​ണ് ഈ ​സ്കൂ​ളി​ലു​ണ്ടാ​യി​രു​ന്ന മു​ൻ താ​ത്ക്കാ​ലി​ക അ​ധ്യാ​പി​ക പ്ര​ശാ​ന്തി​യി​ൽ പ്രി​യ​ക്കു നേ​രെ അ​സ​ഭ്യ​വ​ർ​ഷ​വു​മാ​യി എ​ത്തി​യ​ത്. കാ​റി​ൽ ക​യ​റി പോ​കാ​ൻ ശ്ര​മി​ച്ച കാ​ർ ത​ട​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ക​യ്യേ​റ്റ​ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ പ്രി​യ​ക്ക് ത​ള​ർ​ച്ച​യും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വ​ട​ക്കേ​ത്ത​റ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തോ​ടെ പ്ര​ശ്ന​ക്കാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും ചീ​ത്ത വി​ളി​ച്ചു. ഈ ​സ​മ​യ​ത്ത് സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഭി​ഷേ​ക്, അ​ജ​യ്ഘോ​ഷ് എ​ന്നി​വ​രെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് കാ​ർ ത​ട​ഞ്ഞ​ത്. പി​ന്നീ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​ജ​യ് ഘോ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ന്നീ​ട് ശ്രീ​ക​ല, ശ്രീ​ജ, അ​ഭി​ഷേ​ക്, അ​ജീ​ഷ്ഘോ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.