വിദ്യാലയങ്ങൾ ഹൈടെക് ആകും
01:37 AM Jun 01, 2017 | Deepika.com
വടക്കാഞ്ചേരി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിലെ രണ്ടു വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നു. പാർളിക്കാട് യുപി സ്കൂളും ഓട്ടുപാറ പരുത്തിപ്ര എൽപി സ്കൂളുമാണ് ഹൈടെക്കാക്കുന്നത്. നഗരസഭയുടെയും രക്ഷാകർതൃ സംഘടനകളുടെയും സഹായത്തോടെയാണ് ഹൈടെക് മികവിലേക്ക് സ്കൂളുകളെ ഉയർത്തുന്നത്. അധ്യാപകർ അറ്റൻഡൻസ് രജിസ്റ്ററിനൊപ്പം ഇനി ലാപ്ടോപ്പുമായാണ് ക്ലാസുകളിലെത്തുക. എൽസിഡി സ്കീനുകൾ ക്ലാസ് റൂമുകളിൽ ഇടംപിടിക്കും. പാഠഭാഗങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്തു . 20 ലക്ഷം രൂപയാണ് പദ്ധതി തുക. പാർളിക്കാട് സ്കൂളിൽ ഇന്ന് പൂർവ വിദ്യാർഥിയും ഹിന്ദു നവോഥാന അഖിലേന്ത്യ അധ്യക്ഷനുമായ സ്വാമി ഭൂമാനന്ദ തീർഥ ഉദ്ഘാടനം ചെയ്യും. പരുത്തിപ്ര സ്കൂളിൽ ജൂണ്‍ ഒന്‍പതിന് പി.കെ.ബിജു എംപി ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് അറിയിച്ചു.