പത്തനംതിട്ട: ഓൾ കേരള ഹോളോബ്രിക്സ് ആൻഡ് പേവിംഗ് ടൈൽസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കും. ക്രഷർ ഉത്പന്നങ്ങളുടെ അന്യായമായ വില വർധന സമ്മേളനത്തിൽ പ്രധാന ചർച്ചാ വിഷയമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ഉച്ചകഴിഞ്ഞ് മൂന്നിനു കൂടുന്ന സമ്മേളനം മുല്ലക്കര രത്നാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് രാജൻ പന്തളം അധ്യക്ഷത വഹിക്കും. സാന്പത്തിക സഹായഫണ്ട് സമാഹരണം പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വീണാ ജോർജ് എംഎൽഎ മുഖ്യപ്രഭാഷണവും ചിറ്റയം ഗോപകുമാർ എംഎൽഎ വിദ്യാഭ്യാസ അവാർഡു വിതരണവും നിർവഹിക്കും. ജില്ലാ പോലീസ് മേധാവി ബി. അശോകൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, കെ.പി. ഉദയഭാനു, എ.പി. ജയൻ ബാബു ജോർജ്, അശോകൻ കുളനട തുടങ്ങിയവർ പ്രസംഗിക്കും.സംസ്ഥാന പ്രസിഡന്റ് രാജൻ പന്തളം, സെക്രട്ടറി പി.എച്ച്. അൻവർ, ജില്ലാ സെക്രട്ടറി ബിപിൻ ചക്കാല, വൈസ് പ്രസിഡന്റ് കെ.ആർ. പ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എംബിഎ പ്രവേശനം
പത്തനംതിട്ട: പെരുനാട് ബിലീവേഴ്സ് ചർച്ച് കാർമൽ എൻജിനിയറിംഗ് കോളജ് 2017 - 19 എംബിഎ ബാച്ചിലേക്കുള്ള പ്രവേശന ഇന്റർവ്യൂവും കെമാറ്റ് രജിസ്ട്രേഷനും മൂന്നിന് തിരുവല്ല ബിലീവേഴ്സ് ചർച്ച് യൂത്ത് സെന്ററിലും പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ കിഴക്കേടം ടവേഴ്സിലുമായി നടക്കും.
ഫോണ്: 9847962636, 9947225118.
ഹോളോബ്രിക്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ
11:27 PM May 31, 2017 | Deepika.com