ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ലെ കു​ട്ടി​ക​ൾ​ക്ക് ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തി

11:27 PM May 31, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ലെ കു​ട്ടി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ക്യാ​ന്പും ഡി​സെ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.
എ​ഡി​എം അ​നു എ​സ്.​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര​ഭൂ​മി​യി​ലെ കു​ട്ടി​ക​ൾ​ക്ക് അ​ങ്ക​ണ​വാ​ടി തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി എ​ഡി​എം അ​റി​യി​ച്ചു.
ച​ട​ങ്ങി​ൽ ഡി.​എം.​ഒ ഡോ.​സോ​ഫി​യാ ബാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ എ.​ഒ അ​ബീ​ൻ, ഡെ​പ്യു​ട്ടി ഡി​എം​ഒ ഡോ. ​സി.​എ​സ് ന​ന്ദി​നി, സി​ഡി​പി​ഒ ഷീ​ലാ​കു​മാ​രി, സാ​മൂ​ഹ്യ​സു​ര​ക്ഷാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ്രീ​ത, മ​ഹി​ളാ സ​മ​ഖ്യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ശാ​ലി​നി, റ്റി.​ആ​ർ ശ​ശി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.