തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം ല​ഭി​ക്കാ​ത്ത​ത്തി​ൽ പ്ര​തി​ഷേ​ധം

02:00 AM Apr 07, 2017 | Deepika.com
കോ​ടാ​ലി: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അഞ്ചുമാ​സ​കാ​ല​മാ​യി കൂ​ലി ല​ഭി​ക്കാ​ത്ത​തി​ൽ ഐഎ​ൻടിയുസി മ​റ്റ​ത്തൂ​ർ മ​ണ്ഡ​ലം യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശി​വ​രാ​മ​ൻ പോ​തി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തൊ​ഴി​ൽ ദി​ന​ങ്ങ​ൾ കു​റ​യു​ക​യും, കൂ​ലി ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് കേ​ന്ദ്രസം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തൊ​ഴി​ലാ​ളി വ​ഞ്ച​ന​യാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ടി.​എം. ച​ന്ദ്ര​ൻ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ് ടി. ​സു​ഭാ​ഷ്, സി.​ടി. ജേ​ക്ക​ബ് , സി.​ടി. മേ​രി, ഷീ​ബ വ​ർ​ഗീ​സ്, സ്മി​ത പീ​റ്റ​ർ ,ശാ​ര​ദ ച​ന്ദ്ര​ൻ , ഭ​ര​ത​ൻ പാ​ണ്ട ാരി ​എ​ന്നി​വ​ർ പ്രസംഗി​ച്ചു.