കൊടകര: ദേശീയപാതയോരത്ത് പ്രവർത്തിച്ചിരുന്ന ബീവറേജസ് ഒൗട്ട്െലറ്റ് കൊടകരയിലെ ഇമ്മാനുവേൽ കൃപ അഗതിമന്ദിരം പരിസരത്തെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പരിസരവാസികൾ എതിർപ്പുമായി രംഗത്ത്.
ലയണ്‍സ് ക്ലബ് , അംഗൻവാടി, വൃദ്ധസദനം എന്നിവ പ്രവർത്തിക്കുന്ന പരിസരത്ത് മദ്യവിൽപ്പനകേന്ദ്രം വരുന്നതോടെ പ്രദേശവാസികളുടെ സ്വൈരജീവിതം തടസപ്പെടുമെന്ന് ഗ്രാമപഞ്ചായത്തംഗം ഉഷ സത്യൻ, കൊടകര ഫൊറോന വികാരി റവ. ഡോ.ജോണ്സൻ ജി.ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു.
മദ്യവിൽപ്പന കേന്ദ്രം തുറക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്മാറാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി.
വൃദ്ധസദനത്തിനു സമീപം മദ്യവില്പനകേന്ദ്രം തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം
02:00 AM Apr 07, 2017 | Deepika.com