പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ സ​ഹാ​യം കൈ​മാ​റി

12:50 AM Apr 07, 2017 | Deepika.com
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെ​ൻ​റ​റി​ലേ​ക്ക് യ​ന്ത്രം വാ​ങ്ങു​ന്ന​തി​ന് പ്ര​വാ​സി​ക​ളു​ടെ കൈ​ത്താ​ങ്ങ്.
ജി​ദ്ദ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ സൗ​ദി എ​ട​ക്ക​ര വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നാ​ണ് (സേ​വ) ര​ണ്ട് മെ​ഷീ​നു​ക​ൾ​ക്കു​ള്ള ഫ​ണ്ട് കൈ​മാ​റി​യ​ത്.
സി​എ​ച്ച്സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ന​ജീ​ബ് ക​ള​പ്പാ​ട​ൻ, ടി.​ടി.​നാ​സ​ർ എ​ന്നി​വ​ർ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ൻ​റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​പി. സു​ഗ​ത​ന് ഫ​ണ്ട് കൈ​മാ​റി.​കെ.​ടി.​കു​ഞ്ഞാ​ൻ, എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​ലീ​സ് അ​ന്പാ​ട്ട്, വൈ​സ് പ്ര​സി​ഡ​ൻ​റ് ക​ബീ​ർ പ​നോ​ളി, സേ​വ പ്ര​തി​നി​ധി​ക​ളാ​യ മീ​നാം​കു​ഴി​യ​ൻ സ​ലീം, ക​രീം പു​ന്ന​ക്കാ​ട​ൻ, മീ​നാം​കു​ഴി​യി​ൽ ജം​ഷി, ചു​ങ്ക​ത്ത​റ പ്ര​വാ​സി പ്ര​തി​നി​ധി ബ​ഷീ​ർ, വ്യാ​പാ​രി പ്ര​തി​നി​ധി അ​ബ്ദു​ൽ ഹ​ക്കീം ച​ങ്ക​ര​ത്ത്, ബ്ളോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​ബ്ദു​ൽ ജ​ലീ​ൽ വ​ല്ലാ​ഞ്ചി​റ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.