മൈ​ലാ​ഞ്ചി​യി​ടാ​ൻ ഇ​നി റോ​ബോ​ട്ടു​ക​ളും

12:50 AM Apr 07, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ണ​വാ​ട്ടി​പ്പെ​ണ്ണി​നെ മൈ​ലാ​ഞ്ചി​യ​ണി​യി​ക്കാ​ൻ ഇ​നി റോ​ബോ​ട്ടു​ക​ളും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.
നാ​ലാം വ​ർ​ഷ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ഷി​ഖ് ഷ​റ​ഫ, ഫാ​സി​ൽ പാ​ലോ​ളി, സി.​ഇ​ഹ്സാ​ൻ, മു​ഹ​മ്മ​ദ് സു​ഹൈ​ൽ എ​ന്നി​വ​രാ​ണ് ഈ ​ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്.
ഇ​ല​ക്‌‌ട്രോ​ണി​ക്സ് വി​ഭാ​ഗ​മേ​ധാ​വി എ​ൻ.​രാ​ജീ​വ്, പ്രോ​ജ​ക്ട് ഹൈ​ഡ് റ​ഷീ​ദ് അ​ബ്ദു​ൾ ഹ​ഖ് എ​ന്നി​വ​രാ​ണ് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ​ല​ക്ട്രോ​ണി​ക്സ് മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ‘മെ​ഹ​ന്തി റോ​ബ് ’ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.
മൈ​ലാ​ഞ്ചി​ക്കു പു​റ​മെ സ്വ​ന്തം കൈ​പ്പ​ട​യി​ൽ അ​ക്ഷ​ര​ങ്ങ​ളെ​ഴു​താ​നും ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​നും ​റോ​ബോ​ർ​ട്ട് സാ​ഹാ​യ​ക​മാ​കു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പറയു ന്നു. മെ​ഹ​ന്തി റോ​ബ് എ​ന്ന സാ​ങ്കേ​തി​ക വി​ദ്യ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് ചെ​ല​വു​കു​റ​ഞ്ഞ രീ​തി​യി​ൽ എ​ത്തി​ക്കാ​നു​ള്ള ഗ​വേ​ഷ​ണം പ​ഠ​ന​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ആ​ർ ആ​ൻ​ഡ് ഡി ​കേ​ന്ദ്ര​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്ന് കോ​ള​ജ് മേ​ധാ​വി​ക​ൾ അ​റി​യി​ച്ചു.