പി​ന്തു​ണ എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന്

12:50 AM Apr 07, 2017 | Deepika.com
മ​ല​പ്പു​റം: മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള സ്റ്റേ​റ്റ് എ​സ്‌‌സി-​എ​സ്ടി സ​ർ​വീ​സ് സൊ​സൈ​റ്റി യുടെ പി​ന്തു​ണ എ​ൻ​ഡി​എ സ​ഖ്യ​ത്തി​നാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ്ഥാ​നാ​ർ​ഥി ശ്രീ​പ്ര​കാ​ശി​നെ വി​ജ​യി​പ്പി​ക്കാ​ന്‌ പ്ര​വ​ർ​ത്ത​നം ന​ട​ത്തും.
എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ത്തി​നു വേ​ണ്ട വി​ക​സ​ന പ്ര​വ​ർ​ത്ത​നം ചെ​യ്യാ​ൻ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. ഭ​ര​ണ​ഘ​ട​ന ന​ല്കു​ന്ന ആ​നു​കൂ​ല്യം മാ​ത്ര​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​നു ല​ഭി​ക്കു​ന്ന​ത്. യു​പി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​വി​ഭാ​ഗം ജ​ന​ത ന​രേ​ന്ദ്ര​മോ​ദി​യു​ടെ ന​യ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ല്കു​ന്ന മാ​തൃ​ക​യാ​ണ് മ​ല​പ്പു​റ​ത്തും സം​ഘ​ട​ന ചെ​യ്യു​ന്ന​തെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പി ക​ക്കാ​ട് പ​റ​ഞ്ഞു.