മലപ്പുറം: നവമാധ്യമ രംഗത്തെ പുതിയ കൂട്ടായ്മയായ എഐസിയു മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഫൈസലിനെ വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇന്നു ഉച്ചയ്ക്കുശേഷം മൂന്നിനു പ്രചാരണഭാഗമായി കൂട്ടയോട്ടം സംഘടിപ്പിക്കും.പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യും. മഞ്ചേരിയിൽ പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിലാണ് അവസാനിക്കുക.
ഇന്ത്യയിൽ പുരോഗമന ആശയങ്ങൾ ഉയർത്തിപ്പിടിച്ച വർഗീയ തീവ്രവാദത്തിനെതിരെ നിലപാട് സ്വീകരിച്ച് പ്രവർത്തിക്കുന്നത് സിപിഎമ്മാണ്. സിപിഎം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇവർ പറഞ്ഞു.
ഒന്പതു വരെ ഫൈസലിനായി പ്രചാരണം നടത്തും. കൂട്ടായ്മയുടെ ഭാഗമായി ഫൈസലിന്റെ വിജയത്തിനു പാട്ടുവണ്ടി എന്ന പേരിലുള്ള പ്രചാരണവും ഒന്പതു വരെ നടക്കും.
ഫൈസലിനെ പിന്തുണയ്ക്കും
12:48 AM Apr 07, 2017 | Deepika.com