മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പരാജയം മണത്തറിഞ്ഞ മുസ്ലിംലീഗ് മതത്തെയും ആരാധനാലയത്തെയും ദുരുപയോഗം ചെയ്യുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് നാഷണൽ സെക്കുലർ കോണ്‍ഫറൻസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ജലീൽ പുനലൂർ ആവശ്യപ്പെട്ടു.
എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പിന്തുണ ഉറപ്പിച്ചിട്ടും ലീഗ് ഭയത്തിലാണ്. തെരഞ്ഞെടുപ്പ് വിജയത്തിനു പ്രവാചക കുടുംബത്തെയും ആത്മീയ നേതാക്കളെയും ദുരുപയോഗം ചെയ്യുന്ന ലീഗ് ശൈലി ബിജെപിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും ഇവർ പറഞ്ഞു.
പാണക്കാട് തങ്ങൾമാർ പ്രചാരണത്തിൽ നിന്നു മാറി മാതൃക കാട്ടണം. ജനകീയ സർക്കാരിന്റെ ശോഭ കെടുത്തുന്ന നടപടികളാണ് ചില പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. സംഘപരിവാറിന്റെ ഇഷ്ടപുത്രൻ രമേശ് ചെന്നിത്തലയുടെ രണ്ടര വർഷത്തെ ഭരണമാണ് പോലീസ് സേനയിൽ പിടിമുറുക്കാൻ ആർഎസ്എസിന് അവസരമൊരുക്കിയത്. പോലീസ് സേനയെ ജനകീയമാക്കാനുള്ള ബാധ്യത സർക്കാർ നിറവേറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു.
മുസ്ലിംലീഗ് മതത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന്
12:48 AM Apr 07, 2017 | Deepika.com