മലപ്പുറം: മലപ്പുറം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി. എൻ. സുധീറും സംഘവും വള്ളുവന്പ്രം മാണിപറന്പ് ഭാഗത്തു നിന്നു വാഷ് പിടികൂടി.
ഇതുമായി ബന്ധപ്പെട്ട് മാണിപറന്പ് വീട്ടിൽ കുട്ടനെ (63) മലപ്പുറം റേഞ്ച് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തു. പ്രതിയെ മഞ്ചേരി ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി. രാധാകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ വി. കുഞ്ഞിമുഹമ്മദ്, ഐ.ബി.പ്രിവന്റീവ് ഓഫീസർ വി. മായിൻകുട്ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി. രോഹിണി കൃഷ്ണൻ ഡ്രൈവർ കെ. ശിവകുമാർ എന്നിവരുമുണ്ടായിരുന്നു.
വാഷ് പിടികൂടി
12:48 AM Apr 07, 2017 | Deepika.com