നിലന്പൂർ: നിലന്പൂർ മിൽമാ പ്ലാന്റിന് എതിർവശം സാമൂഹ്യവിരുദ്ധർ കോഴിമാലിന്യം തള്ളി മാലിന്യമുക്ത നഗരസഭയായ നിലന്പൂർ നഗരസഭയുടെ പലഭാഗങ്ങളിലും കോഴിമാലിന്യം ഉൾപ്പെടെ നിക്ഷേപിക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.
നിലന്പൂർ മിൽമ പ്ലാന്റിന് എതിർവശത്തെ സ്വകാര്യ ക്ലബ്ബിനു സമീപമുള്ള സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞു കിടക്കുന്ന പറന്പിലാണ് പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. നൂറോളം പ്ലാസ്റ്റിക് ചാക്കുകളിലായിട്ടാണ് മാ ലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ദിവസങ്ങൾ പഴക്കമുള്ള മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധംമൂലം സിഎൻജി റോഡിലൂടെ പോലും മൂക്കുപൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയാണ്.
മാലിന്യമുക്ത നഗരസഭാ പ്രഖ്യാപനം നടത്തുകയും ബോധവത്കരണ ക്ലാസുകൾ നടത്തുകയും ചെയ്തുവെങ്കിലും നിലന്പൂരിന്റെ പലഭാഗങ്ങളിലും മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ സജീവമാണ്.നഗരസഭാ അധികൃതരും പോലീസും കാണിക്കുന്ന അനാസ്ഥയാണ് നിലന്പൂരിനെ മാലിന്യ നിക്ഷേപകരുടെ കേന്ദ്രമാക്കി മാറ്റുന്നത്.
സാമൂഹ്യവിരുദ്ധർ കോഴിമാലിന്യം തള്ളി
12:48 AM Apr 07, 2017 | Deepika.com