എടക്കര: കെസിവൈഎം മണിമൂളി മേഖലയുടെയും എംസിവൈഎം എടക്കര മേഖലയുടെയും സംയുക്താഭിമുഖ്യത്തിൽ ഓശാന ഞായറാഴ്ച നാടുകാണിച്ചുരത്തിലേക്ക് കുരിശിന്റെ വഴി നടത്തുന്നു. കെസിവൈഎം മണിമൂളി മേഖലാ ഡയറക്ടർ ഫാ. ജോയ് തുരുത്തേൽ പ്രാരംഭ സന്ദേശം നൽകും.
മണിമൂളി-നിലന്പൂർ മേഖലാ വികാരി ജനറാൾ ഫാ. ജോസ് മേച്ചേരിൽ ഉദ്ഘാടനം നിർവഹിക്കും. കെസിവൈഎം മുൻ സംസ്ഥാന സെക്രട്ടറി ജോസ് പറക്കുംതാനം മുഖ്യപ്രഭാഷണം നടത്തും. എംസിവൈഎം എടക്കര മേഖലാ ഡയറക്ടർ ഫാ. മാത്യു പള്ളിക്കുന്നേൽ സമാപന സന്ദേശം നൽകും. വഴിക്കടവ് ആനമറിയിൽ നിന്നു നാടുകാണിച്ചുരത്തിലെ തേൻപാറയിലേക്കാണ് കുരിശിന്റെ വഴി നടക്കുക.
തേൻപാറയിലേക്കു കുരിശിന്റെ വഴി
12:48 AM Apr 07, 2017 | Deepika.com