റാന്നി: കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ നാല്പതാം വെള്ളി ആചരണവും വിശുദ്ധ കുരിശിന്റെ വഴിയും ഇന്നുു നടക്കും.
രാവിലെ 9.30ന് ആങ്ങമൂഴി ചായൽപ്പടി കുരിശടിയിൽ ഫാ. ഫിലിപ്പോസ് നടമല ഒഐസിയുടെ പ്രാർഥനയോടെ വിശുദ്ധ കുരിശിന്റെ വഴിക്ക് തുടക്കമാകും. തുടർന്ന് 14 സ്ഥലങ്ങൾ പിന്നിട്ട് നിലയ്ക്കൽ എക്യുമെനിക്കൽ ദേവാലയത്തിലെത്തിച്ചേരും. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നല്കും. തുടർന്ന് നേർച്ച സമർപ്പണം, നേർച്ചകഞ്ഞി വിതരണം എന്നിവയുമുണ്ടായിരിക്കും. റാന്നി - പത്തനംതിട്ട വികാരി ജനറാൾ ഫാ. ജോർജ് ആലുങ്കൽ, നിലയ്ക്കൽ എക്യുമെനിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ ഫാ. കുര്യാക്കോസ് വടക്കേടം, ചായൽപ്പടി ദേവാലയ വികാരി ഫാ. യേശുദാസ് ഒഐസി, എസ്എംവൈഎം റാന്നി - പത്തനംതിട്ട ഫൊറോനാ ഡയറക്ടർ ഫാ. ജേക്കബ് തൈശേരി, നെസ്റ്റിൻ തടത്തേൽ, സെബിൻ പാറയിൽ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നല്കും.
മല്ലപ്പള്ളിയിൽ
മല്ലപ്പള്ളി: ഈശോയുടെ കുരിശുമരണവും പീഢാസഹനവും അനുസ്മരിച്ച് വിശുദ്ധ കുരിശിന്റെ വഴി നാല്പതാംവെള്ളിയോടനുബന്ധിച്ച് ഇന്നു മല്ലപ്പള്ളിയിൽ നടക്കും. വൈകുന്നേരം നാലിന് മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് തീർഥാടന ദേവാലയത്തിൽ നിന്നാരംഭിച്ച് ചെങ്ങരൂർ സെന്റ് ജോർജ് മഹത്തായ ദേവാലയത്തിൽ സമാപിക്കും.റവ. ഡോ. കുര്യാക്കോസ് തടത്തിൽ, റവ.ഡോ.ഐസക്ക് പറപ്പള്ളിൽ എന്നിവർ മുഖ്യകാർമിക്തവം വഹിക്കും. രാജൻ മാത്യു മാറന്പുടത്ത്,കെ.എ.ചെറിയാൻ കൊച്ചുവടവന, ജോണ് ജോസഫ് വലിയകണ്ടത്തിൽ,റെജി കളപ്പുരയ് ക്കൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
പാണ്ടനാട്
പാണ്ടനാട്: സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നിന്ന് തിരുവനൻവണ്ടൂർ സെന്റ് ജോണ്സ് കത്തോലിക്കാ പള്ളിയിലേക്ക് ഇന്ന് കുരിശിന്റെ വഴി നടക്കും. മലങ്കര കാത്തലിക് അസോസിയേഷൻ നേതൃത്വം നൽകും.വൈകുന്നേരം അഞ്ചിന് പാണ്ടനാട് പള്ളിയിൽ റവ.ഡോ.മാത്യു മഴുവഞ്ചേരിൽ ആമുഖ സന്ദേശം നൽകുന്നതോടെ കുരിശിന്റെ വഴി ആരംഭിക്കും. പാണ്ടനാട് പള്ളിയിൽ ഫാ.ജോർജ് വലിയപറന്പിൽ സമാപനസന്ദേശം നൽകും.
പുല്ലാട്
പുല്ലാട്്: സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നിന്നും കുന്പനാട് സെന്റ് പോൾസ് മലങ്കര കത്തോലിക്കാ പള്ളിയിലേക്ക് ഇന്നു വൈകുന്നേരം നാലിന് വിശുദ്ധ കുരിശി ന്റെ വഴി നടക്കും. തിരുവല്ല അതിരൂപത വികാരി ജനറാൾ മോൺ. ചെറിയാൻ താഴമൺ ആമുഖ സന്ദേശം നല്കും.
നിലയ്ക്കലിലേക്ക് കുരിശിന്റെ വഴി
10:24 PM Apr 06, 2017 | Deepika.com