വള്ളിക്കോട്: കല്ലട, പന്പ ജലസേചന പദ്ധതികളിലൂടെ ജലവിതരണം സുഗമമാക്കണമെന്നാവശ്യപ്പെട്ട് ഡികെടിഎഫ് കോന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിക്കോട്ട് സായാഹ്നധർണ നടന്നു.ധർണ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് അജോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് അഖിലേഷ് എസ്. കാര്യാട്ട്, എസ്. വി. പ്രസന്നകുമാർ, കെ. വേണു, റോസമ്മ ബാബുജി, ലിസിമോൾ ജോസഫ്, പയ്യനാമൺ രവി, ജോർജ് മോഡി, ശിവശങ്കർ, ടി.എസ്. തോമസ്, വർഗീസ് കുത്തുകല്ലുംപാട്ട്, ജോസ് മുതിരക്കാല, വർഗീസ് പള്ളിവാതുക്കൽ എന്നിവർ പ്രസംഗിച്ചു.
ഡികെടിഎഫ് ധർണ നടത്തി
10:18 PM Apr 06, 2017 | Deepika.com