പ്രതിഷേധപ്രകടനം നടത്തി
01:00 AM Apr 06, 2017 | Deepika.com
തിരുവില്വാമല: പാന്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയ് മരിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്ത് സത്യഗ്രഹത്തിനെത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കളെ മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവില്വാമലയിൽ യുഡിഎഫ് പ്രതിഷേധപ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ഉദയൻ, ആർ.കുമാരദാസ്, കെ.ജി.സന്തോഷ്, വിജയൻ, ലിജോ ഫ്രാൻസിസ്, കൃഷ്ണകുമാർ, കെ.വൈ.മൊയ്തീൻകുട്ടി എന്നിവർ നേതൃത്വം നൽകി.