തൃശൂർ: നഗരത്തിൽ ഓടുന്ന ടൗണ്‍ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകൾ പരിശോധിച്ച് വിവരങ്ങൾ തയാറാക്കി പുതിയ ചിപ്പ്/സ്റ്റിക്കർ അനുവദിക്കുമെന്നു പോലീസ് അറിയിച്ചു. നിലവിൽ ടൗണ്‍ പെർമിറ്റ് ഉള്ള വാഹനങ്ങളുടെ ഉടമകൾ നഗരത്തിലെ പോലീസ് സ്റ്റേഷനുകളിൽ ലഭ്യമാകുന്ന ഫോം പൂരിപ്പിച്ചുനല്കണം.
നാളെമുതൽ തൃശൂർ ഈസ്റ്റ്, വെസ്റ്റ്, ട്രാഫിക്, മണ്ണുത്തി, ഒല്ലൂർ, നെടുപുഴ സ്റ്റേഷനുകളിലും തൃശൂർ ഈസ്റ്റ് സർക്കിൾ ഓഫീസിലും ഫോം ലഭിക്കും. പൂരിപ്പിച്ചവ 17നകം തൃശൂർ ഈസ്റ്റ് സിഐ ഓഫീസിൽ സമർപ്പിക്കണം. ഈ തീയതിക്കുള്ളിൽ വിവരങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നതെന്നും സമയക്രമം കൃത്യമായി പാലിക്കണമെന്നും ഈസ്റ്റ് സിഐ അറിയിച്ചു.
ഓട്ടോകൾക്ക് പുതിയ ചിപ്പ്/സ്റ്റിക്കർ
01:00 AM Apr 06, 2017 | Deepika.com