ബാങ്കുകളുടെ ചൂഷണം: ധർണ നടത്തി
01:00 AM Apr 06, 2017 | Deepika.com
തൃശൂർ: സാധാരണക്കാരന്റെ ആശ്രയമായിരുന്ന ദേശസാൽകൃത ബാങ്കുകളും പല പേരുകളിൽ സർവീസ് ചാർജുകൾ ഈടാക്കി ഇടപാടുകാരെ ചൂഷണം ചെയ്യുന്നതിനെതിരെ ബാങ്ക് ആൻഡ് ഫിനാൻഷ്യൽ അക്കൗണ്ട് ഹോൾഡേഴ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനുമുന്പിൽ ധർണ നടത്തി. കോ-ഓർഡിനേറ്റർ ജെയിംസ് മുട്ടിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.എം.ഷരീഫ് അധ്യക്ഷത വഹിച്ചു. കെ.സി.കാർത്തികേയൻ, തോമസ് ആന്പക്കാടൻ, സി.വി.മുത്തു, എം.പി.ജോയ്, കെ.കെ.ഷാജഹാൻ, ഇ.എ.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.