മണ്ണംപേട്ട : ഷാപ്പുംപടിയിൽ അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന മാംസവ്യാപാരസ്ഥാപനം പൊളിച്ചു നീക്കി. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് റോഡരുകിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പൊളിച്ചു നീക്കിയത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ മാംസവ്യാപാരസ്ഥാപനങ്ങൾക്കും അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരുടെയും നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.
അനധികൃത മാംസവ്യാപാരസ്ഥാപനം പൊളിച്ചു നീക്കി
12:59 AM Apr 06, 2017 | Deepika.com