അ​സാ​പ് പദ്ധതി ആരംഭിച്ചു

12:59 AM Apr 06, 2017 | Deepika.com
ചെ​റു​തു​രു​ത്തി: തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് പു​തു​ത​ല​മു​റ​യെ സ​ജ്ജ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ചേ​ർ​ന്ന് ന​ട​ത്തു​ന്ന അ​സാ​പ് പ്രോ​ഗ്രാ​മി​ന്‍റെ അ​വ​ധി​ക്കാ​ല കോ​ഴ്സ് ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ആ​രം​ഭി​ച്ചു. യു.​ആ​ർ.​പ്ര​ദീ​പ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഠ​ത്തി​നോ​ടൊ​പ്പം ത​ന്നെ ജോ​ലി​ക്കു​ള്ള പ​രി​ശീ​ല​ന​വും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ക്ഷാ​ത്ക​രി​ക്കും. കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​റോ​യ് ജോ​സ​ഫ് വ​ട​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​ൻ​ജി​നി​യ​ർ തോ​മ​സ് മാ​ത്യു, വ​ള്ള​ത്തോ​ൾ ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പ​ത്മ​ജ, അ​സാ​പ് ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ നൗ​ഷാ​ദ്, അ​സാ​പ് ടെ​ക്നി​ക്ക​ൽ ആ​സ്പെ​റ്റ്സ് നീ​ര​ജ രാ​മ​ച​ന്ദ്ര​ൻ, ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജോ​സ് പി.​ തേ​റാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.