മദ്യവിൽപനശാല അടിയന്തരമായി നീക്കണമെന്ന് ആവശ്യം

12:59 AM Apr 06, 2017 | Deepika.com
വ​ട​ക്കാ​ഞ്ചേ​രി: ഓ​ട്ടു​പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ണ്‍​സ്യൂമ​ർ ഫെ​ഡി​ന്‍റെ വി​ദേ​ശ​ മ​ദ്യ​വി​ല്പ​ന​ശാ​ല മ​ങ്ക​ര ല​ക്ഷം വീ​ട് പ​രി​സ​ര​ത്തേ​ക്കു മാ​റ്റി സ്ഥാ​പി​ച്ച​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് എ​ഐവൈ​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി അ​റി​യി​ച്ചു. വ​ന്യ ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം വ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നി​രി​ക്കെ​ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ നി​യ​മ​വി​രു​ദ്ധ​മാ​യ മ​ദ്യ​ശാല ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഇ​ട​പ്പെ​ട്ട് നീ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​ മ​ദ്യ​ശാല സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന​ തേക്കു​മ​ര​ങ്ങ​ൾ​ മ​ച്ചാ​ട് വ​നം ക​ത്തിയ​തോ​ടെ ക​ത്തി ന​ശി​ച്ച​ത്. മ​ദ്യ​ഷാ​പ്പ് പൂ​ട്ടി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.