സ്ലാ​ബ് ത​ക​ർ​ന്നു ബ​സ് കാ​ന​യി​ൽ കു​ടു​ങ്ങി

12:59 AM Apr 06, 2017 | Deepika.com
തൃ​ശൂ​ർ: എം​ജി റോ​ഡി​ൽ കോ​ട്ട​പ്പു​റ​ത്തി​ന​ടു​ത്ത് സ്ലാ​ബ് ത​ക​ർ​ന്ന് ബ​സ് കാ​ന​യി​ൽ പൂ​ണ്ടു. ഇ​ന്നലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണു സം​ഭ​വം. റോ​ഡ​രി​കി​ലേ​ക്കു നീ​ക്കി പാ​ർ​ക്കു ചെ​യ്യു​ന്ന​തി​നി​ടെ കാ​ന​യ്ക്കു മു​ക​ളി​ലെ സ്ലാ​ബ് ത​ക​രു​ക​യും ബ​സി​ന്‍റെ ച​ക്ര​ങ്ങ​ൾ കാ​ന​യി​ൽ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു. ക്രെ​യി​ൻ എ​ത്തി​യാ​ണ് ബ​സി​ന്‍റെ ചക്ര​ങ്ങ​ൾ കാ​ന​യി​ൽ​നി​ന്നു വ​ലി​ച്ചു പു​റ​ത്തെ​ടു​ത്ത​ത്. എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കാ​യി യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ നി​ർ​ത്തി​യ​താ​യി​രു​ന്നു ബ​സ്. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​മു​ന്പ് ഒ​രു കാ​റും ഇ​വി​ടെ സ്ലാ​ബ് ത​ക​ർ​ന്ന് കാ​ന​യി​ൽ കു​ടു​ങ്ങി​യി​രു​ന്നു. ഈ ​പ്ര​ദേ​ശ​ത്തെ കാ​ന​ക​ൾ​ക്കു മു​ക​ളി​ൽ കോ​ർ​പ​റേ​ഷ​ൻ വ​ള​രെ ക​നം കു​റ​ഞ്ഞ സ്ലാ​ബു​ക​ളാ​ണു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡി​നോ​ടു ചേ​ർ​ന്നുകി​ട​ക്കു​ന്ന കാ​ന​യ്ക്കു മു​ക​ളി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യാ​ൽ ത​ക​രാ​ത്ത സ്ലാ​ബു​ക​ളാണു സ്ഥാ​പി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഫു​ട്പാ​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന സ്ലാ​ബു​ക​ളേ​ക്കാ​ൾ ക​നം​കു​റ​ഞ്ഞ​തും വേ​ണ്ട​ത്ര ക​ന്പി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​തു​മാ​യ സ്ലാ​ബു​ക​ളാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ്ലാ​ബു​ക​ൾ മാ​റ്റി ക​രു​ത്തു​ള്ള​വ സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ എം​ജി റോ​ഡി​ൽ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കും.