വി​ത​ര​ണം ചെയ്തത് പ​ത്ത് ശ​ത​മാ​നം തുക മാത്രം

12:59 AM Apr 06, 2017 | Deepika.com
പു​തു​ക്കാ​ട്: സ​ബ് ട്ര​ഷ​റി​യി​ൽ രൂ​പ​യെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് രൂ​പ പി​ൻ​വ​ലി​ക്കാ​ൻ വ​ന്ന​വ​ർ നി​രാ​യ​രാ​യി മ​ട​ങ്ങേ​ണ്ടി വ​ന്നു. സ​ബ് ട്ര​ഷ​റി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട തു​ക എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​ർ​ക്കും രൂ​പ ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. 10 ശ​ത​മാ​നം തു​ക മാ​ത്ര​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. 40 ല​ക്ഷം രൂ​പ വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും രൂ​പ​യൊ​ന്നും ത​ന്നെ എ​ത്തി​യി​രു​ന്നി​ല്ല. നീ​ക്കാ​യി​രി​പ്പ് തു​ക​യാ​യി ട്ര​ഷ​റി​യി​ൽ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന ഏ​ക​ദേ​ശം എ​ട്ട് ല​ക്ഷം രൂ​പ​യാ​ണ് ബു​ധ​നാ​ഴ്ച ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഇ​വി​ടെ മു​ഴു​വ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും പെ​ൻ​ഷ​ൻ തു​ക വി​ത​ര​ണം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ബു​ധ​നാ​ഴ്ച തു​ക ആ​വ​ശ്യ​ത്തി​നു​ണ്ടാ​കാ​നി​ട​യി​ല്ലെ​ന്നും അ​റി​യി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യെ​ത്തി​യ 25 പേ​ർ​ക്ക് തു​ക ന​ൽ​കി​യ​തോ​ടെ ട്ര​ഷ​റി​യി​ലു​ണ്ടാ​യി​രു​ന്ന രൂ​പ തീ​ർ​ന്നു. തു​ട​ർ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളെ അ​നു​ന​യി​പ്പി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു. ട്ര​ക്ക് - ലോ​റി സ​മ​രം മൂ​ല​മാ​ണ് ട്ര​ഷ​റി​യി​ൽ രൂ​പ​യെ​ത്താ​ത്ത​തെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ദ്യം പ​റ​ഞ്ഞ​ത്. പി​ന്നീ​ട് റി​സ​ർ​വ്വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി​യി​ല്ലാ​ത്ത​താ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.