മുണ്ട ൂർ: കൈപ്പറന്പ് ഗ്രാമപഞ്ചായത്തും, കുടുംബശ്രീയും, കൃഷിഭവനും സംയുക്തമായി കൈപ്പറന്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിരം വിപണിയ്ക്കും വിഷു വിപണിയും ആരംഭിച്ചു.
പഞ്ചായത്തിലെ കൃഷിക്കാരുടെയും, കുടുംബശ്രീ സംരംഭകരുടേയും ഉല്പന്നങ്ങൾ വില്‍പ്പനക്കായി സ്ഥിരം വിപണന കേന്ദ്രമായാണ് മുണ്ട ൂരിലെ പഞ്ചായത്ത് കെട്ടിടത്തിൽ ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തിനെ വിഷരഹിത പച്ചക്കറി വില്പന നടത്തുന്നതിനൊപ്പം പഞ്ചായത്തിലെ കർഷകരെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യം വച്ചാണ് പദ്ധതിനടപ്പാക്കുന്നത്. വിഷു വിപണിയ്ക്കും ഇതോടൊപ്പം തുടക്കമായി.
കൈപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജെ. ആന്റോ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു വൈസ് പ്രസിഡന്റ് എം.ആർ.സുലേഖ അധ്യക്ഷയായിരുന്നു. വിഷു വിപണിയുടെ ആദ്യ വിൽപ്പന പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.പുഷ്പാകരനും, പദ്ധതികളുടെ വിശദീകരണം മുണ്ട ൂർ കൃഷി ഓഫീസർ ബേബി റാഫേലും നിർവഹിച്ചു. തങ്കമണി സുകുമാരൻ പങ്കെടുത്തു.
കൈപ്പറന്പ് പഞ്ചായത്തിൽ വിഷു വിപണി ആരംഭിച്ചു
12:53 AM Apr 06, 2017 | Deepika.com