വി​ദ്യാ​ർ​ഥി​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു

12:10 AM Apr 06, 2017 | Deepika.com
എ​ട​ക്ക​ര: വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ൽ​ക്കു​ളം എം​എം​എം എ​ഡ്യൂ​ക്കേ​ഷ​ൻ ട്ര​സ്റ്റി​നു കീ​ഴി​ലെ വി​ദ്യാ​ർ​ഥി​ക​ൾ(​ലി​റ്റി​ൽ മാ​സ്റ്റേ​ഴ്സ്) മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു.
യൂ​ണി​ഫോം വി​ഷ​യ​ത്തി​ൽ എ​യ്ഡ​ഡ് മേ​ഖ​ല​യോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന, പ്ര​ധാ​നാ​ധ്യാ​പ​ക​രെ ക്ലാ​സ് ചാ​ർ​ജി​ൽ നി​ന്നു ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ എ​യ്ഡ​ഡ് വി​ദ്യാ​ർ​ഥി​ക​ളോ​ടു കാ​ണി​ക്കു​ന്ന തെ​റ്റാ​യ സ​മീ​പ​നം തു​ട​ങ്ങി​യ​വ കു​ട്ടി​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. രാ​ഷ്ട്ര​ഭാ​ഷ​യാ​യ ഹി​ന്ദി ഒ​ന്നാം ക്ലാ​സ് മു​ത​ൽ പാ​ഠ്യ​വി​ഷ​യ​മാ​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
മു​പ്പ​ത് വി​ദ്യാ​ർ​ഥി​ക​ളും നാ​ല് അ​ധ്യാ​പ​ക​രും പ​ത്ത് ര​ക്ഷി​താ​ക്ക​ളു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ട​ത്.