തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു.

12:10 AM Apr 06, 2017 | Deepika.com
ക​രു​ളാ​യി:​ക​രു​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക ജാ​തി വ​ർ​ഗ​കോ​ള​നി​ക​ളി​ലും നെ​ടു​ങ്ക​യ​ത്തും തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നും ഒ​ന്ന​ര ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​ത്.നെ​ടു​ങ്ക​യം വ​നം വ​കു​പ്പ് ചെ​ക്ക് പോ​സ്റ്റി​ൽ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​ത്. ചെ​റു​പു​ഴ പാ​ല​ത്തി​നു സ​മീ​പ​വും വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​തി​നാ​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യം കു​റ​യാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

ബ​ജ​റ്റി​ൽ ടൂ​റി​സ​ത്തി​ന് തു​ക ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് സം​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക​ളൊ​ന്നും ഇ​നി​യും തു​ട​ങ്ങി​യി​ട്ടു​മി​ല്ല.