ഭാ​ര്യാ​പി​താ​വ​ട​ക്കം നാ​ല് പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

12:08 AM Apr 06, 2017 | Deepika.com
മ​ഞ്ചേ​രി: വാ​ട​ക ഗു​ണ്ട​ക​ളെ നി​യോ​ഗി​ച്ച് മ​ക​ളു​ടെ ഭ​ർ​ത്താ​വി​നെ​യും ഭ​ർ​തൃ​പി​താ​വി​നെ​യും ക​ത്തി കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച വ​യോ​ധി​ക​ന​ട​ക്കം നാ​ലു പേ​ർ​ക്ക് മ​ഞ്ചേ​രി എ​സ്‌‌സിഎ​സ്ടി സ്പെ​ഷൽ കോ​ട​തി ജ​ഡ്ജി കെ.​സു​ഭ​ദ്രാ​മ്മ പ​ത്തു വ​ർ​ഷം ക​ഠി​ന ത​ട​വും 1.44 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.​
മാ​റ​ഞ്ചേ​രി മ​ഠ​ത്തി​ൽ​പ​ടി അ​ബ്ദു​ള്ള​ക്കു​ട്ടി എ​ന്ന കു​ഞ്ഞ​പ്പ​ൻ (70), വാ​ട​ക ഗു​ണ്ട​ക​ളാ​യ ആ​ല​പ്പു​ഴ ആ​റ്റു​വാ​ത്ത​ല കൈ​ന​ക്ക​രി കു​ന്ന​ത്ത​റ അ​ഭി​ലാ​ഷ് (36), ആ​ല​പ്പു​ഴ ആ​ര്യ​നാ​ട് രാ​മ​വ​ർ​മ്മ കോ​ള​നി പു​തു​വ​ൻ സു​ധീ​ഷ് (36), ആ​ല​പ്പു​ഴ വെ​ള്ളോ​പ്പ​ള്ളി പു​തു​വ​ൻ​വീ​ട് രാ​ജീ​വ് (33) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 143 പ്ര​കാ​രം ആ​റു​മാ​സം ത​ട​വ്, 1000 രൂ​പ പി​ഴ, പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു മാ​സ​ത്തെ അ​ധി​ക ത​ട​വ്, 147 വ​കു​പ്പ് പ്ര​കാ​രം ഒ​രു വ​ർ​ഷം ത​ട​വ്, 1000 രൂ​പ പി​ഴ, പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു മാ​സ​ത്തെ അ​ധി​ക ത​ട​വ്, 148 പ്ര​കാ​രം മൂ​ന്നു വ​ർ​ഷം ത​ട​വ്, 3000 രൂ​പ പി​ഴ, പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ലു മാ​സം ത​ട​വ്, 324 പ്ര​കാ​രം ര​ണ്ടു വ​ർ​ഷം ത​ട​വ്, 1000 രൂ​പ പി​ഴ, പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ലു​മാ​സം ത​ട​വ്, 326 പ്ര​കാ​രം 10 വ​ർ​ഷം ത​ട​വ്, 10000 രൂ​പ പി​ഴ, പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷം ത​ട​വ്, 120 (ബി) ​പ്ര​കാ​രം 10 വ​ർ​ഷം ത​ട​വ് 10000 രൂ​പ പി​ഴ, പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു വ​ർ​ഷം ത​ട​വ്, 307 പ്ര​കാ​രം 10 വ​ർ​ഷം ത​ട​വ് 10000 രൂ​പ പി​ഴ, പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു വ​ർ​ഷം ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ.
ആ​കെ 36.5 വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി വി​ധി​യെ​ങ്കി​ലും ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന കോ​ട​തി​യു​ടെ പ്ര​സ്താ​വം അ​നു​സ​രി​ച്ച് പ്ര​തി​ക​ൾ 10 വ​ർ​ഷം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും.
2008 ഓ​ഗ​സ്റ്റ് 15ന് ​പ​ക​ൽ 12.45ന് ​പൊ​ന്നാ​നി ന​ന്നം​മു​ക്ക് പൂ​ച്ച​പ്പ​ടി റോ​ഡി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​പൊ​ന്നാ​നി ന​ന്നം​മു​ക്ക് സ്വ​ദേ​ശി ഷാ​ജി (42), പി​താ​വ് അ​ബു​ബ​ക്ക​ർ (66) എ​ന്നി​വ​ർ​ക്കാ​ണ് വ​ധ​ശ്ര​മ​ത്തി​ൽ സാ​ര​മാ​യ പ​രി​ക്കേ​റ്റ​ത്.