സെന്റ് ജോസഫ്സ് എൽപി സ്കൂൾ വാർഷികം
12:08 AM Apr 06, 2017 | Deepika.com
അങ്ങാടിപ്പുറം: മാലാപറന്പ് സെന്റ് ജോസഫ്സ് എൽപി സ്കൂളിന്റെ അന്പത്തിയൊന്നാം വാർഷികം എഇഒ അജിത്മോൻ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. സെബാസ്റ്റ്യൻ വടക്കേൽ അധ്യക്ഷനായിരുന്നു. ഫാ.ചെറിയാൻ പൊങ്ങൻപാറ, പഞ്ചായത്തംഗങ്ങളായ ജോയി കൊച്ചിത്ര, എൽസമ്മ ചെറിയാൻ, പ്രധാനാധ്യാപിക ആൻസമ്മ മാത്യു, മനോജ് വീട്ടുവേലിക്കുന്നേൽ, പിടിഎ പ്രസിഡന്റ് ബിനു കരിന്പിൽ, സുനിൽ കാണികാട്, വി.ആർ. അക്ഷര, ഡെയ്സി ജോസഫ് എന്നിവർ പ്രസംഗിച്ചു.