പത്തനംതിട്ട: വലിയനോന്പിനോടനുബന്ധിച്ച് എംസിവൈഎം കോന്നി വൈദികജില്ലയുടെ ആഭിമുഖ്യത്തിൽ കുരിശിന്റെ വഴി നാളെ പൂങ്കാവിൽ നിന്ന് വലഞ്ചുഴിയിലേക്കു നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ വിശുദ്ധ കുർബാനയേ തുടർന്ന് ഫാ.വർഗീസ് സാമുവേൽ സന്ദേശം നൽകും. 3.15ന് കുരിശിന്റെ വഴി ആരംഭിക്കും.
നാല്പതാംവെള്ളി ആചരണം
ചുങ്കപ്പാറ: സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ നാല്പതാംവെള്ളിയോടനുബന്ധിച്ച് നാളെ രാവിലെ 6.30ന് പ്രഭാത പ്രാർഥന, ഏഴിന് വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് രണ്ടിന് കുരിശുമല തീർഥാടകർക്കു സ്വീകരണം നൽകും. 2.30ന് കുരിശുമല കയറ്റം ആരംഭിക്കും.
ഗ്രാമസഭ നാളെ മുതൽ
അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം പഞ്ചവത്സര പദ്ധതി ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായ ഗ്രാമസഭ നാളെ മുതൽ 12വരെ നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
കുരിശിന്റെ വഴി
10:55 PM Apr 05, 2017 | Deepika.com