ആരോഗ്യ ഇൻഷുറൻസ് ഫോട്ടോയെടുപ്പ്
10:54 PM Apr 05, 2017 | Deepika.com
വള്ളിക്കോട്: ഗ്രാമ പഞ്ചായത്തിലെ 2017-18 വർഷത്തെ ആരോഗ്യ ഇൻഷുറൻസ് ഫോട്ടോയെടുപ്പ് ആറിന് ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിലും ഏഴിന് ഞക്കുനിലം സാംസ്കാരിക നിലയത്തിലും എട്ടിന് നരിയാപുരം ഗവൺമെന്റ് എൽപിഎസിലും രാവിലെ 10 മുതൽ നടക്കും. റേഷൻകാർഡ്, ആരോഗ്യ ഇൻഷുറൻസ് കാർഡ്, 30 രൂപ രജിസ്ട്രേഷൻ ഫീസ് എന്നിവയുമായി ഇൻഷുറൻസ് കാർഡിൽ ഉൾപ്പെട്ടിട്ടുള്ള ഒരാൾ എത്തണം. പുതുതായി ചേർക്കേണ്ട ആളുകൾ ഉണ്ടെങ്കിൽ ഇവരും ക്യാന്പിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു