വൃക്ഷക്കൊന്പ് തലയിൽ വീണ് തൊഴിലാളിക്കു പരിക്ക്
01:11 AM Apr 05, 2017 | Deepika.com
കേച്ചേരി: തലക്കോട്ടുകര - ഞാലിക്കര ഒയറ്റ് സ്കൂളിൽ സമീപം വൃക്ഷക്കൊന്പ് തലയിൽവീണ് തൊഴിലാളിക്ക് പരിക്ക്. എരുമപ്പെട്ടി നെടുന്തായിൽ വീട്ടിൽ തോമസിന്റെ മകൻ മാത്യൂസിനാണ് (48) പരിക്കേറ്റത്. വൃക്ഷക്കൊന്പിലിരുന്നു മുകളിലത്തെ കൊന്പ് വെട്ടുന്നതിനിടയിലാണ് അപകടം. വൃക്ഷക്കൊന്പ് വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.