ബിജെപി പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി

01:07 AM Apr 05, 2017 | Deepika.com
ചെ​ന്ത്രാ​പ്പി​ന്നി: ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ ബിജെപി പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. ക​യ്പ​മം​ഗ​ലം ച​ന്ദ്ര​പു​ര​ക്ക​ൽ സു​നി​ലി​ന്‍റെ മ​ക​ൻ അ​ജ​യ് ദേ​വി​നാ​ണു മ​ർ​ദ്ദ​ന​മേ​റ്റ​ത്. മി​നി​യാ​ന്ന് വൈ​കീ​ട്ട് ചെ​ന്ത്രാ​പ്പി​ന്നി ഹൈ​സ്കൂ​ൾ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ഹ​ലു​വ തെ​രു​വി​ലേ​ക്കു ന​ട​ന്നു പോ​വു​ക​യാ​യി​
രു​ന്ന അ​ജ​യ് ദേ​വി​നെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​ജ​യ് ദേ​വി​നെ കു​റ്റി​ല​ക്ക​ട​വ്
ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബിജെപി ​ജി​ല്ലാ പ്ര​സി​
ഡ​ന്‍റ് എ.​ നാ​ഗേ​ഷും മ​ണ്ഡ​ലം നേ​താ​ക്ക​ളും സ​ന്ദ​ർ​ശി​ച്ചു.