വടക്കാഞ്ചേരി: വിവാഹം കഴിഞ്ഞ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ദർശനത്തിനു പോയിരുന്ന ആഢംബര കാർ വൈദ്യുത പോസ്റ്റിലിടിച്ചു തകർന്നു.
കോയന്പത്തൂർ സ്വദേശികളായ കണ്ണൻ, വിധു എന്നി വധൂവരന്മാർ സഞ്ചരിച്ചിരുന്ന കാറാണ് ഓട്ടുപാറ- കുന്നംകുളം റോഡിൽ കാത്തിരക്കോട് ക്രിസ്ത്യൻ പള്ളിക്കു സമീപത്തുവച്ച് അപകടത്തിൽപ്പെട്ടത്.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. വൈദ്യുത പോസ്റ്റ് ഒടിഞ്ഞതിനാൽ പ്രദേശത്ത് വൈദുതി ബന്ധം താറുമാറായി. കാറിലുണ്ടായിരുന്ന കുട്ടികളടക്കമുള്ളവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്റെ ഡ്രൈവർ ഉറങ്ങിയാതാണ് അപകടത്തിനു കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
കാർ വൈദ്യുത പോസ്റ്റിലിടിച്ച് അപകടം
01:07 AM Apr 05, 2017 | Deepika.com