വടക്കാഞ്ചേരി: മോഷ്ടിച്ച ഓട്ടോറിക്ഷ മദ്യലഹരിയിൽ അമിത വേഗത്തിൽ ഓടിച്ചു പോകുന്പോൾ നിയന്ത്രണം വിട്ടു മറിഞ്ഞ് തകർന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവ് മങ്കര സ്വദേശി ബഷീറിനെ ( ജാക്കി ബഷീർ 40 ) നാട്ടുകാർ ചേർന്ന് കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ ഉച്ചയോടെ മങ്കര സ്വദേശി വിജീഷിന്റെ ഓട്ടോറിക്ഷയാണ് ബഷീർ മോഷ്ടിച്ചത്.
ഓട്ടുപാറ സ്റ്റാന്‍ഡിൽ സർവീസ് നടത്തുന്ന ഓട്ടോയുടെ ഡ്രൈവർവിബിൻ മങ്കര അബ്ദുള്ള റോഡിൽ ഓട്ടോ നിർത്തിയിട്ട് ചായ കുടിക്കുന്നതിനിടെയാണ് ഓട്ടോറിക്ഷ മോഷ്ടിച്ചു കൊണ്ടുപോയത്.
തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മങ്കര ലക്ഷം വീട് കോളനിക്കു സമീപമുള്ള കാനയിലേക്കാണ് മറിഞ്ഞത്.വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി കേസെടുത്തു. അപകടത്തിൽ ആർക്കും പരിക്കില്ല .
മോഷ്ടിച്ച ഒാട്ടോ നിയന്ത്രണംവിട്ടു മറിഞ്ഞു കള്ളനെ കൈയോടെ പിടികൂടി
01:07 AM Apr 05, 2017 | Deepika.com