പുതുക്കാട് : നന്തിക്കരയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരായ ദന്പതികൾക്കു പരിക്കേറ്റു.പേരാന്പ്ര പാലിയേക്കര വീട്ടിൽ സൈമണ്‍, ഭാര്യ റെജീന എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പോലീസ് ഇൻസ്പെക്ടറുടെ വാഹനത്തിൽ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റെജീനയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്സാണ് റജീന. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകിൽ ഫോർച്യൂണർ കാർ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
കാറിടിച്ച് ബൈക്ക് യാത്രക്കാരായ ദന്പതികൾക്കു പരിക്ക്
01:05 AM Apr 05, 2017 | Deepika.com