സമരം ഒത്തുതീർപ്പാക്കണം: എംപ്ലോയീസ് സെന്റർ
01:05 AM Apr 05, 2017 | Deepika.com
തൃശൂർ: ഇന്ത്യൻ കോഫി ബോർഡിന്റെ ജില്ലാ ആസ്ഥാന കാര്യാലയത്തിൽ ജീവനക്കാർ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കുന്നതിനു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടപെടണമെന്നു കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷോബിൻ തോമസ് അധ്യക്ഷത വഹിച്ചു. പൗലോസ് കല്ലേലി, നിതിൻ ആന്റണി, കെ.കെ. ജിജു, നോജി ജോസഫ് എന്നിവർ പ്രസംഗിച്ചു.