കർഷകർക്കു നഷ്ടപരിഹാരം നൽകണം: കർഷക കോണ്ഗ്രസ്
01:05 AM Apr 05, 2017 | Deepika.com
തൃശൂർ: വരൾച്ച മൂലം കൃഷി നശിച്ച് ദുരിതത്തിലായ കർഷകർക്കു നഷ്ടപരിഹാരം നല്കണമെന്നു കർഷക കോണ്ഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എ. ബാലൻമാസ്റ്റർ അധ്യക്ഷത വഹിച്ചു. രവി പോലുവളപ്പിൽ, ടി.കെ. ദേവസി, എൻ.എം. ആനന്ദൻമാസ്റ്റർ, പോൾ പുല്ലൻ, എം.ബി. അക്ബർ അലി, ജെയിംസ് ചിറ്റിലപ്പിള്ളി, വി.പി. കുഞ്ഞാലി, പി. ഗംഗാധരൻ മാസ്റ്റർ, റാഫേൽ പൊന്നാരി, മുരളി പണിക്കത്ത്, എ.ജി. ജ്യോതി ബസു, രവി മുരിയാടൻ. സി.പി. ദേവസി എന്നിവർ പ്രസംഗിച്ചു.